JHL

JHL

യൂറോ ഗോൾഡിനെതിരെയുള്ള വിധി പുനഃപരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്.

 

യൂറോ ഗോൾഡ്‌നെതിരെയുള്ള വിധി പുനഃപരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്.

കാസറഗോഡ് കോൺസ്യൂമർ ഡെസ്പ്യൂട്സ് റെഡ്രസ്സൽ ഫോറത്തിൽ ഫോർട്ട്‌ റോഡിലെ അഹമ്മദ്‌ ഹാജി നൽകിയ പരാതിയിൽ പാർട്ണർ മാരായ നായന്മാർ മൂലയിലെ സജ്ജാദ് മുഹമ്മദ്‌ ഷഫീഖ്, റഫീഖ് റഹ്മാൻ എന്നിവർക്കെതിരെ കാസറഗോഡ് കോൺസുമർ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

 ഇതിനെതിരെ മാനേജിങ് പാർട്ണർ റഫീഖ് റഹ്മാൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.യൂറോ ഗോൾഡ് പാർട്ണർഷിപ്പിൽ നിന്നും 2014 ഇൽ പിരിഞ്ഞു എന്ന് മുഹമ്മദ്‌ സജ്ജാദ് വാദിച്ചുവെങ്കിലും എഗ്രിമെന്റ് സമയത്ത് പാർട്ണർ ആയതിനാൽ 14.5 ലക്ഷം രൂപ തിരിച്ചു കൊടുക്കാനും 1 ലക്ഷം രൂപ പിഴയടക്കാനും കോടതി ചിലവിനു 5000 രൂപ കൊടുക്കാനും സജ്ജാദ് അടക്കം ഉള്ള എല്ലാ പാർട്ണർമാരും ബാധ്യസ്ഥർ ആണ് എന്നാണ് ജില്ലാ ഫോറം കണ്ടെത്തിയത്.മാനേജിങ് പാർട്ണർ ആയ റഫീഖ് റഹ്മാൻ ഹൈക്കോടതിയെ സമീപിച്ചതോടെ വിധി പുന പരിശോധിക്കാൻ ജില്ലാ ഫോറത്തിനു നിർദേശം നൽകുകയും റഫീഖ് റഹ്മാന് എതിരെ ഉള്ള വാറണ്ട്  റദ്ദു ചെയ്യുകയും ചെയ്തു.  മറ്റു പാർട്ണർമാർക്ക്  എതിരെ ഉള്ള ജാമ്യമില്ലാ വാറണ്ട് നില നിൽക്കും.


No comments