JHL

JHL

ഐ.എൻ.എൽ. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ.

ഉപ്പള(www.truenewsmalayalam.com) : മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ ഐ.എൻ.എൽ. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഐ.എൻ.എൽ. ദേശീയ ഉപാധ്യക്ഷൻ കെ.എസ്. ഫക്രുദ്ദീൻ ഹാജി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ റഹ്മാൻ ആരിക്കാടി അധ്യക്ഷത വഹിച്ചു.

 റിട്ടേണിംഗ് ഓഫീസർ എൻ.എൽ.യു.സംസ്ഥാന ജനറൽ സെക്രട്ടറി സി.എം.എ. ജലീൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

താജുദ്ദീൻ മൊഗ്രാൽ സ്വാഗതവും യൂസുഫ് ഒളയം നന്ദിയും പറഞ്ഞു.


No comments