JHL

JHL

ലഹരി വിൽപന; രണ്ടുപേർ പിടിയിൽ

കാസര്‍കോട്(www.truenewsmalayalam.com) : ലഹരി വിൽപന, രണ്ടുപേർ പിടിയിൽ. മഞ്ചത്തടുക്ക ഷിരിബാഗിലു സ്വദേശി സി.എം മുഹമ്മദ് ഇര്‍ഷാദ് (38), പുളിക്കൂര്‍ സ്വദേശി  അബ്ദുല്‍നിയാസ് എന്ന നിയാസ് (32) എന്നിവരാണ് അറസ്റ്റിലായത്.

പുളിക്കൂര്‍ കോളനി റോഡിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന തഹലിയ ടെന്റ് ആന്റ് ഡെക്കറേഷന്‍ കടയുടെ മറവിൽ ലഹരി വിൽപന നടത്തുന്നുണ്ടെന്ന് കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ക്ക്  ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ കടയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിന്നും എംഡിഎംഎ മയക്കുമരുന്നും കഞ്ചാവും കണ്ടെടുത്തു.

1.300 കിലോഗ്രാം കഞ്ചാവും 15 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമാണ് പിടികൂടിയത്.

ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം സ്‌ക്വാഡും കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, എസ്.ഐമാരായ വിഷ്ണുപ്രസാദ്, രഞ്ജിത്, വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ പരിശോധന നടത്തിയത്.


No comments