JHL

JHL

മഞ്ചേശ്വരം മുതൽ വിദ്യാനഗർ വരെ ഹിൽ ഹൈ വെയിലൂടെ കെഎസ്ആർടിസി ബസ്സുകൾ ആരംഭിക്കണം; എൻ സി പി.

മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം മുതൽ വിദ്യാനഗർ വരെ ഹിൽ ഹൈ വെയിലൂടെ കെഎസ്ആർടിസി ബസ്സുകൾ ആരംഭിക്കണമെന്ന് എൻ സി പി മഞ്ചേശ്വരം നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.

 മഞ്ചേശ്വരത്തിന്റെ വിവിധ മേഖലയിൽ ഗ്രാമപ്രദേശങ്ങളിലും ഇതുപോലെ യാത്ര ക്ലോശം അനുഭവിക്കുകയാണ്, സ്വകാര്യ ബസ് സർവീസ് സമരവുമായി ബന്ധപ്പെട്ടു കൊണ്ട് ബായാർ ഉപ്പള ആനക്കല്ല് ഹൊസഘടി എന്നീ ഹിൽ ഹൈവേകൾ ബന്ധപ്പെടുന്ന പാതങ്ങളിലും കെഎസ്ആർടിസി ബസുകൾ സർവീസുകൾ നടത്തണമെന്നും കൺവെൻഷൻ ഏകകണ്ഠമായി ആവശ്യപ്പെട്ടു.

തലപ്പാടി മുതൽ ആറുവരിപ്പാത യാകുന്ന ദേശീയപാതയിൽ പുതിയ ഫയർ സ്റ്റേജുകൾ പരിശോധിച്ച് അനുവദിക്കുക പാതയോരത്തു സ്ഥാപിക്കുന്ന ബസ് സ്റ്റാൻഡുകൾ അംഗവികാല സൗഹൃദമാക്കുക  എന്നിവ കൺവെൻഷൻ ആവശ്യപ്പെട്ടു

പ്രസിഡണ്ട് മെഹ്മൂദ് കൈകമ്പ യുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ ജില്ലാ പ്രസിഡന്റ്‌ രവികുളങ്ങര ഉദ്ഘാടനം ചെയ്തു 

ജില്ല ജനറൽ സെക്രട്ടറി കരീം ചന്ദേര സെക്രട്ടറിമാരായ ജോൺഐമൺ,സിദ്ദീഖ് കൈകമ്പ, മുഹമ്മദ്‌ ആനബാഗിലു,മണ്ഡലം ട്രഷറർ ആൾവ ഷെട്ടി തുടങ്ങിയവർ സംസാരിച്ചു മണ്ഡലം ജനറൽ സെക്രട്ടറി ജയകുമാർ മഞ്ചേശ്വരം സ്വാഗതവും സി എം മൊയ്തു നന്ദി പറഞ്ഞു.


No comments