JHL

JHL

ദ്വിദിന പണിമുടക്ക്: ഉപ്പളയിൽ അദ്ധ്യാപകരും ജീവനക്കാരും റാലി നടത്തി

ഉപ്പള(www.truenewsmalayalam.com) : ദേശീയ പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, ദേശിയ വിദ്യാഭ്യാസ നയം പിന്‍വലിക്കുക, ' കരാര്‍ - കാഷ്വല്‍ നിയമനങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ നിരവധി മുദ്രാവാക്യങ്ങളുമായി കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ മാര്‍ച്ച് 28, 29 തീയ്യതികളില്‍ നടക്കുന്ന ദ്വിദിന ദേശീയ
പണിമുടക്കിന്റെ ഭാഗമായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ്,അധ്യാപക സർവീസ് സംഘടന സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ  ഉപ്പള ടൗണിൽ റാലി നടത്തി. ജോയിന്റ് കൌൺസിൽ സംസ്ഥാന കമ്മിറ്റി അംഗം 

ഭുവനേന്ദ്രൻ ഉൽഘടനം ചെയ്തു. എം  സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ശ്യാം ഭട്ട് സ്വാഗതം  പറഞ്ഞു.സുഗുണ കുമാർ,ബൈജു ടി പി , എം  കൃഷ്ണൻ, പി ഭാസ്കരൻ,ഹകീം കമ്പാർ അനുരാഗ് പി മണി, നേതൃത്വം നൽകി.


No comments