JHL

JHL

ഭാസ്കര കുമ്പള എൻഡോവ്മെന്റ് ഇരിയണ്ണി സ്‌കൂളിന്‌.

കുമ്പള(www.truenewsmalayalam.com) : ആർഎസ്എസുകാർ കൊലപ്പെടുത്തിയ ധീര രക്തസാക്ഷി ഭാസ്കര കുമ്പളയുടെ  പേരിൽ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ എൻഡോവ്മെന്റ് ഇരിയണ്ണി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് നൽകി.

 എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തി മികച്ച വിജയം നേടിയ  സ്‌കൂളിനാണ് എൻഡോവ്മെന്റ്.

സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി പുരസ്‌കാരം കൈമാറിയത്‌.

 ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ രേവതി അധ്യക്ഷയായി. ജില്ലാസെക്രട്ടറി സി ജെ സജിത്ത്, സംസ്ഥാന കമ്മിറ്റിയംഗം കെ സബീഷ്,  പ്രധാനാധ്യാപകൻ പി ബാബു, പിടിഎ പ്രസിഡന്റ്‌ ടി വിനയകുമാർ, ഷാലു മാത്യു, പി ശിവപ്രസാദ് എന്നിവർ സംസാരിച്ചു. കെ വി നവീൻ സ്വാഗതം പറഞ്ഞു.




No comments