JHL

JHL

ആരിക്കാടി ജനറൽ ജി ബി എൽ പി സ്ക്ക്കൂളിന് ഫർണീചർ നൽകി

ആരിക്കാടി: കുമ്പള ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ 300000 രൂപ ചിലവിൽ ആരിക്കാടി ജനറൽ ജി ബി എൽ പി സ്‌കൂളിന് അനുവദിച്ച ഫർണിച്ചർ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് സ്കൂൾ ഹെഡ്മിസ്ട്രസ്  സാവത്രി ടീച്ചർക്ക് കൈമാറി ഉത്ഘാടനം ചെയ്തു.
വാർഡ് മെമ്പറും പി ടി എ പ്രസിഡണ്ടുമായ ബി എ റഹ്‌മാൻ ആരിക്കാടി അധ്യക്ഷത വഹിച്ചു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ അഷ്‌റഫ് കർള, സ്ക്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് ചെയർമാൻ സി എം ഹമീദ് മൂല, കൺവീനർ ഹമീദ് പി കെ നഗർ,സ്ക്കൂൾ ഗൾഫ് കമ്മിറ്റി ട്രഷറർ സിദ്ദീഖ് സ്പീഡ്, പി ടി എ അംഗം അബ്ബാസ് മടിക്കേരി, പ്രീസ്കൂൾ പി ടി എ ട്രഷറർ ഹമീദ് കല്ലട്ടി, സപ്പോർട്ടിങ് ഗ്രൂപ്പ് ഗ്രൂപ് അംഗങ്ങളായ മുഹമ്മദ് ബന്നങ്കുളം,ആഷി ബന്നങ്കുളം,അദ്ധ്യാപകരായ നയന, സൗമിയ,സുനിത,മുർഷിദ,ദിവ്യ, സുചിത്ര,സംബന്ധിച്ചു.
ഡോ ജലാൽ ഹഖ് സ്വാഗതവും, കൃഷ്ണകുമാർ പള്ളിയത്ത് നന്ദിയും പറഞ്ഞു


No comments