JHL

JHL

സംസ്ഥാന ബജറ്റ്- ജീവനക്കാരോടുള്ള വെല്ലുവിളി : എസ്.ഇ.യു

കാസറഗോഡ് (www.truenewsmalayalam.com): രൂക്ഷമായ വിലക്കയറ്റം നേരിടുമ്പോഴും കുടിശ്ശികയായ മൂന്ന് ഗഡു ക്ഷാമബത്ത പ്രഖ്യാപിക്കാതിരിക്കുകയും, പതിറ്റാണ്ടുകളായി ജീവനക്കാർക്ക് കിട്ടി കൊണ്ടിരിക്കുന്ന ലീവ് സറണ്ടർ നിഷേധിക്കുകയും, പങ്കാളിത്ത പെൻഷൻ വിഷയത്തിൽ മൗനം അവലംബിക്കുകയും ചെയ്ത ബജറ്റ് വഞ്ചനാപരമാണെന്ന്
  സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ [എസ്.ഇ.യു.] ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന  പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാക്കാതെയും, ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിലേക്കും, മുടങ്ങിക്കിടക്കുന്ന ഭവന നിർമ്മാണ പദ്ധതിയിലേക്കും ബജറ്റ് വിഹിതം നീക്കിവെക്കാതിരിക്കുകയും ചെയ്തതിലൂടെ, തുടർച്ചയായി ജീവനക്കാരോട് സർക്കാർ കാണിക്കുന്ന  നീതികേടിന്റെ ആവര്‍ത്തനം മാത്രമാണ് ബജറ്റ് പ്രഖ്യാപനങ്ങളിലും കണ്ടതെന്ന് എസ് ഇ യു. ജില്ലാ കമ്മിറ്റി വിലയിരുത്തി. ജീവനക്കാരുടെ അവകാശങ്ങള്‍ നിരന്തരമായി തടഞ്ഞുവെക്കുന്ന സര്‍ക്കാര്‍ നടപടികൾക്കെതിരെ കൂട്ടായ പ്രക്ഷോഭത്തിനൊരുങ്ങാന്‍ യോഗം ആഹ്വാനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് അബ്ദുൽ അബ്ദുറഹിമാൻ നെല്ലിക്കട്ട അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി നാസർ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി  സിയാദ്.പി സ്വാഗതവും ട്രഷറര്‍ കെ.എൻ പി . മുഹമ്മദലി നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഷഫീഖ്.ഒ.എം, ടി.എ.സലീം, ആസിയമ്മ ഇ എ. ഇഖ്ബാല്‍.ടി.കെ, ഹംസത്ത് കെ.പി, അഷ്റഫ് കല്ലിങ്കാല്‍, ഒ.എം.ശിഹാബ്, അഷ്റഫ് അത്തൂട്ടി,മുസ്തഫ.കെ.എ, ജലീൽ പെർള , ഷാക്കിർ.എൻ, സാദിഖ് എം പ്രസംഗിച്ചു.

No comments