JHL

JHL

കുമ്പള റെയിൽവേ സ്റ്റേഷനിലും പരിസരത്തും എക്സൈസ് റെയ്‌ഡ്‌ ; 30 കിലോ പുകയിലയുല്പന്നങ്ങൾ പിടികൂടി

കുമ്പള (www.truenewsmalayalam.com):  കുമ്പള റെയ്ഞ്ച് എക്സൈസ് സംഘവും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും സംയുക്തമായി നടത്തിയ റെയ്‌ഡിൽ  30 കിലോയോളം വരുന്ന നിരോധിത പുകയിലയുല്പന്നങ്ങൾ പിടികൂടി.
കഴിഞ്ഞ ദിവസം കുമ്പള റെയിൽവേ സ്റ്റേഷനിലും പരിസരത്തും ആണ് പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്‌പെക്ടർ എ അഖിൽ, സി ഇ ഒ മാരായ കെ  സിജു,കെ ജിജിത് കുമാർ , ആർ പി എഫ് എസ ഐ ഗിരീഷ്, ഹെഡ് കോൺസ്റ്റബിൾ സന്ദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

No comments