JHL

JHL

കലാജാഥക്ക് ഊഷ്മള സ്വീകരണം.

കുമ്പള: കേരള എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാസറഗോഡ് ജില്ലയിൽ നടന്നുവരുന്ന എയ്ഡ്സ് ബോധവത്കരണ നാടൻ കലാജാഥക്ക് കുമ്പളയിൽ ഊഷ്മളമായ സ്വീകരണം നൽകി.കുമ്പള ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ കോമ്പൗണ്ടിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ കൃഷമൂർത്തി അധ്യക്ഷതവഹിച്ചു കുമ്പള മെഡിക്കൽ ഓഫീസർ പ്രോഗ്രാം ഉത്ഘാടനം ചെയ്തു.ദിനേശ് മാഷ്ആശംസകൾ നേർന്നു. കുമ്പള സ്കൂളിലെ അധ്യാപക അനധ്യാപകരും, വിദ്യാർത്ഥികളും ആരോഗ്യ പ്രവർത്തരുംആശ അംഗൻവാടി വർക്കർമാർ തുടങ്ങിയവർ സംബന്ധിച്ചു.

പയ്യോളി  നൃത്താഞ്ജലിയിലെ കലാകാരന്മാർ പരിപാടി മികവുറ്റതാക്കി.

ഗാനാലാപനത്തിലൂടെയും സരളമായ ഭാഷയിലൂടെയും കാണികളെ  ഹഠാദാകർഷിച്ചുകൊണ്ട് അവരിലേക്ക്‌ സന്ദേശം എത്തിക്കാൻ കഴിഞ്ഞു  കലാജാഥക്ക് സ്വാഗതം കുമ്പള സി.എച്.സി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ .സി.സി യും നന്ദി ആദർശ് .കെ.കെയും പറഞ്ഞു.


No comments