JHL

JHL

ഹിജാബ് വിവാദം; പരീക്ഷ ബഹിഷ്കരിച്ച് വിദ്യാർഥിനികൾ.

മംഗളൂരു(www.truenewsmalayalam.com) : ഹിജാബ് ധരിച്ച് ക്ലാസിൽ കയറാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഉഡുപ്പി ജില്ലയിലെ 40 വിദ്യാർഥിനികൾ ഒന്നാം വർഷ പി.യു. (പ്ലസ് വൺ) വാർഷിക പരീക്ഷ ബഹിഷ്കരിച്ചു.

  ഉഡുപ്പി, കുന്താപുര, ബൈന്ദൂർ എന്നിവിടങ്ങളിലെ സർക്കാർ കോളേജുകളിലെ വിദ്യാർഥിനികളാണ് പരീക്ഷ എഴുതാതെ പ്രതിഷേധമറിയിച്ചത്. കുന്താപുര കോളേജിലെ 24-ഉം ബൈന്ദൂരിലെ 14-ഉം ഉഡുപ്പി ഗവ. കോളേജിലെ രണ്ടും വിദ്യാർഥിനികളാണ് പരീക്ഷയെഴുതാതെ വിട്ടുനിന്നത്.

  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിൽ മതചിഹ്നങ്ങൾ പാടില്ലെന്നും ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ക്ലാസ് മുറിയിൽ കയറാൻ പാടില്ലെന്നും കർണാടക ഹൈക്കോടതി വിധിച്ചിരുന്നു.

ഈ വിധിയിൽ തൃപ്തരല്ലെന്നുപറഞ്ഞാണ് വിദ്യാർഥിനികൾ പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചത്. സുപ്രീം കോടതി വിധിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഇവർ പറഞ്ഞു. അതേസമയം ചില സ്വകാര്യ കോളേജുകളിൽ ഹിജാബണിഞ്ഞ് വിദ്യാർഥിനികൾ എത്തിയെങ്കിലും അധികൃതർ മൗനാനുവാദം നൽകുകയായിരുന്നു.


No comments