JHL

JHL

മൊഗ്രാൽപുത്തൂരിൽ സ്ഥിരമായി എ ഇ ഇല്ല; ഭരണ സമിതി അംഗങ്ങൾ കൂട്ടത്തോടെ പരാതിയുമായി എക്സിക്യൂട്ടീവ് ഇഞ്ചിനീയറുടെ മുന്നിലെത്തി

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : സ്ഥിരം നിർവ്വഹണ ഉദ്യോഗസ്ഥനില്ലാത്തത് മൂലം പഞ്ചായത്തിലെ വികസന പദ്ധതികൾ മുടങ്ങിയിരിക്കുകയാണെന്നും ഇതിന് ഉടൻ പരിഹാരം കാണാണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഒന്നാകെ ഉന്നത ഉദ്യോഗസ്ഥൻ്റെ മുന്നിലെത്തി, ഗ്രാമപഞ്ചായത്തിലെ എൽ എസ് ജി ഡി എഞ്ചിനീയറിങ്ങ് വിഭാഗത്തിൽ സ്ഥിരമായി അസിസ്റ്റൻ്റ് എഞ്ചിനീയർ ഇല്ലാത്തതിനാൽ വികസന പ്രവർത്തനങ്ങൾ അവതാളത്തിലായിരിക്കുകയാണ്, സ്ഥിരം നിയമനം ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതി തുടക്കം മുതലെ നിരന്തരമായി ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിൽ പരിഹാരം കണ്ടില്ല,

ഈ പദ്ധതി കാലയളവിൽ ഇതുവരെ 10 ശതമാനത്തിൽ താഴെ മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്, പഞ്ചായത്ത് നടപ്പിലാക്കിയ 2021 - 22 ലെ 90 വർക്കിൽ 16 പദ്ധതി മാത്രമാണ് പൂർത്തിയായത്, ഇതിൽ 29 പദ്ധതിയുടെ ട്ടി എസ് പോലും ലഭിച്ചിട്ടില്ല, സ്ഥിരമായി എ ഇ ഇല്ലാത്തത് മൂലമാണ് പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയാത്തതെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു,

ബുധനാഴ്ച രാവിലെയോടെയാണ് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സെമീറ പൈസലിൻ്റെ നേതൃത്വത്തിൽ ഭരണ സമിതി അംഗങ്ങൾ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് മുകളിലുള്ള എൽ എസ് ജി ഡി എക്സിക്യൂട്ടീവ് ഇഞ്ചിനീയർ പി പി രമേശൻ്റെ മുന്നിൽ പരാതിയുമായി എത്തിയത്,

പദ്ധതി നിർവ്വഹണം പൂർത്തിയാക്കേണ്ട മാർച്ച് മാസം അവസാനിക്കാറായിട്ടും എ ഇ യെ നിയമിക്കാത്തതിൽ അംഗങ്ങൾ പ്രതിഷേധവും ആശങ്കയും അറിയിച്ചു, വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ, സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ ബി നിസാർ, ഖദീജ, പ്രമീള ഗ്രാമ പഞ്ചായത്തംഗങ്ങളായ റാഫി എരിയാൽ, നൗഫൽ പുത്തൂർ, ജുബൈരിയ, സുലോചന തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്, ഒരു നാടിൻ്റെ വികസനത്തിന് തുരങ്കം വെക്കുന്നതിനെതിരെ ശക്തമായ വികാരമാണ് ഉയർന്നത്,


No comments