JHL

JHL

കാർ തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടാൻ പോയ പോലീസുകാർക്കെതിരെ വധശ്രമം; രണ്ടു പേർ പിടിയിൽ.

പൈവളിഗെ(www.truenewsmalayalam.com) : കാർ തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടാൻ പോയ പോലീസുകാർക്കെതിരെ വധശ്രമം; രണ്ടു പേർ പിടിയിൽ.

മിയാപ്പദവിലെ അബ്ദുല്‍ റഹിം (38), ഉപ്പള പത്വാടിയിലെ ആഷിഖ് (22)എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് സംഘം സഞ്ചരിച്ച ജീപ്പിനെ കാറിടിച്ച് മറിച്ചിടാന്‍ ശ്രമിച്ച കേസിൽ പിടികൂടിയത്.

ഒരു മാസം മുമ്പ് പൈവളിഗെയില്‍ വെച്ച് ഇബ്രാഹിം ബാത്തിഷയുടെ ഷിഫ്റ്റ് കാര്‍ തട്ടിയെടുത്ത കേസിലെ പ്രതിയാണ് റഹീം. ഇന്നലെ ഉച്ചക്ക് റഹീം പൈവളിഗെ ബായിക്കട്ടയില്‍ എത്തിയതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് മഞ്ചേശ്വരം എസ്. ഐ. ടോണിയുടെ ന്വേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ റഹീമും ആഷിഖും കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു, പ്രതികളെ പിന്തുടര്‍ന്നതോടെ കാര്‍ ശക്തിയായി ഇടിച്ച് ജീപ്പിനെ മറിച്ചിടാന്‍ ശ്രമം നടന്നതായി പൊലീസ് പറഞ്ഞു.

എന്നാല്‍ ഈ നീക്കം പരാജയപ്പെട്ടതോടെ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പൊലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയാണുണ്ടായത്. 

ഒരു വര്‍ഷം മുമ്പ് റഹീമിനെയും സംഘത്തെയും പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ അന്നത്തെ കാസര്‍കോട് ഡി.വൈ.എസ്.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരെ മീയാപ്പദവ് ബാളിയുരില്‍ വെച്ച് രാത്രി വെടിവെക്കുകയും ബിയര്‍ കുപ്പികള്‍ എറിയുകയും ചെയ്ത ശേഷം കര്‍ണാടകയിലേക്ക് രക്ഷപ്പെടുകയുമായിരുന്നു.

 കര്‍ണാടകയില്‍ എത്തിയപ്പോള്‍ പൊലീസിന് നേരെ തോക്ക് ചൂണ്ടി പൂനയിലേക്ക് കടന്നു. മഞ്ചേശ്വരം, തൃശൂര്‍ പൊലീസ് സ്റ്റേഷനുകളിലായി റഹീമിനെതിരെ പതിനഞ്ചില്‍ പരം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.


No comments