JHL

JHL

കുമ്പള എക്‌സൈസ് ഓഫീസിന് തീവെക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.

കുമ്പള(www.truenewsmalayalam.com) : കുമ്പള എക്‌സൈസ് ഓഫീസിന് തീവെക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.

കുണ്ടങ്കരടുക്ക സ്വദേശി കെ.പ്രഭാകരന്‍ എന്ന അണ്ണി പ്രഭാകരനാണ് പിടിയിലായത്.

ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം, പുറത്ത് നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഓഫീസിലുണ്ടായിരുന്ന  എക്സൈസ് ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ ഇരുട്ടിന്റെ മറവില്‍ ഒരു സംഘം ഓടി മറയുകയായിരുന്നു.

പിന്നീട് ഓഫീസിനകത്തും പുറത്തും പെട്രോള്‍ നിറച്ച കുപ്പികളും, ജീപ്പിലും ഇരുചക്ര വാഹനങ്ങളിലും കല്ലുകളും കണ്ടെത്തുകയായിരുന്നു.



No comments