JHL

JHL

ബസ് - ഓട്ടോ-ടാക്സി നിരക്ക് വർദ്ധന മെയ് 1 മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം(www.truenewsmalayalam.com) : സംസ്ഥാനത്ത് ബസ് - ഓട്ടോ-ടാക്സി നിരക്ക് വർദ്ധന മെയ് 1 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിരക്ക് വരുന്നതോടെ ബസ് മിനിമം ചാർജ് എട്ടുരൂപയിൽ നിന്ന് പത്തു രൂപയായി ഉയരും.

 കിലോമീറ്ററിന് 90 പൈസ എന്നത് ഒരു രൂപയാകും. വിദ്യാർത്ഥികൾക്ക് ചാർജ് വർദ്ധിപ്പിക്കുന്നതു സംബന്ധിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. അതിനാൽ വർദ്ധിപ്പിക്കണോ വേണ്ടയോ എന്ന് സമിതിയുടെ റിപോർട്ടനുസരിച്ച് പിന്നീട് തീരുമാനിക്കും.

 ഓട്ടോ മിനിമം ചാർജ് (1.5 കി.മീറ്ററിന്) മുപ്പതു രൂപയാകും. 25 രൂപയാണ് നിലവിലെ മിനിമം ചാർജ്. ഒന്നര കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും നിലവിൽ 12 രൂപയുള്ളത് 15 ആയി വർധിക്കും. നാലു ചക്ര ഓട്ടോകൾക്ക് 35 രൂപയായിരിക്കും മിനിമം നിരക്ക്.

 ടാക്സി കാറുകൾക്ക് 1500 സി.സിക്ക് താഴെയുള്ളതിന് മിനിമം 200 ഉം മറ്റുള്ളവയ്ക്ക് 225 രൂപയുമാണ് മിനിമം ചാർജ്.


No comments