JHL

JHL

മഞ്ചേശ്വരത്ത് കാറിൽ കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി.

മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം ബെപ്പാരിപ്പൊന്നത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി. 180 മില്ലിയുടെ 672 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. മദ്യം കടത്തിയ ചെന്നക്കുണ്ട് സ്വദേശി കൃഷ്ണകുമാറിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

കാസർകോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി എസ്. ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടികൂടിയത്.

പ്രിവന്റീവ് ഓഫീസർമാരായ ബാബു പ്രസാദ്, സുരേഷ് ബാബു, ഇ.കെ. ബിജോയി, കെ.എം. പ്രദീപ്, എം.കെ. ബാബു കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് കബീർ, പ്രജിത് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.


No comments