JHL

JHL

സബ് ജൂനിയർ സോഫ്റ്റ്‌ബോൾ സംസ്ഥാന ചാമ്പ്യൻഷിപ്പ് കാസർകോട്ട്.

കാസർകോട്(www.truenewsmalayalam.com) : സബ് ജൂനിയർ സോഫ്റ്റ്‌ബോൾ സംസ്ഥാന ചാമ്പ്യൻഷിപ്പ് ജില്ലയിൽ നടക്കും.

സംസ്ഥാന ചാമ്പ്യഷിപ്പിലേക്കുള്ള ജൂനിയർ ജില്ലാ ടീമിനായി ക്യാമ്പ് നടത്തും. ടീമിന്റെ പരീശീലന ക്യാമ്പുകൾ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിലും താളിപ്പടുപ്പിലും പൈവളിഗെയിലും നടത്തും.

ദേശീയ റഫറി പാനലിലേക്ക് ജില്ലയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മനീഷ്, കുമാരി സഹന എന്നിവരെ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് സി.എൽ. ഹമീദ് അധ്യക്ഷനായി. കെ.എം. ബല്ലാൽ, അശോകൻ ധർമത്തടുക്ക, സഹന, മനീഷ്, കെ. രൂപേഷ് എന്നിവർ സംസാരിച്ചു.




No comments