JHL

JHL

ഉഡുപ്പിയിൽ കടലിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ രണ്ടു വിദ്യാര്‍ത്ഥികൾ മുങ്ങി മരിച്ചു.

ഉഡുപ്പി(www.truenewsmalayalam.com) : ഉഡുപ്പിയിൽ കടലിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ രണ്ടു വിദ്യാര്‍ത്ഥികൾ മുങ്ങി മരിച്ചു.

ബംഗളൂരു ജികെവികെ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായ സതീഷ് എം നന്ദിഹള്ളി(21), സതീഷ് എസ് കല്യാണ്‍ഷെട്ടി എന്നിവരാണ് കടലില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ തിരമാലയില്‍പെട്ട് മരിച്ചത്.

 തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം, വിനോദയാത്രയുടെ ഭാഗമായി ജി.കെ.വി.കെ കോളേജിലെ വിദ്യാര്‍ഥികള്‍ ഉഡുപ്പിയിലേക്ക് വന്നതായിരുന്നു.

 68 വിദ്യാര്‍ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുകള്‍ കടലില്‍ പോകരുതെന്ന് വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചെങ്കിലും ഇത് വകവെക്കാതെ വിദ്യാർഥികൾ സെല്‍ഫി എടുക്കാന്‍ പോവുകയായിരുന്നു.



No comments