JHL

JHL

കണ്ണൂർ വിമാനത്താവളത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർഗോഡ് സ്വദേശി പിടിയിൽ.

കണ്ണൂര്‍(www.truenewsmalayalam.com) : കണ്ണൂർ വിമാനത്താവളത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർഗോഡ് സ്വദേശി പിടിയിൽ.

കാസര്‍കോട്‌ വിദ്യാനഗര്‍ സ്വദേശി റഹ്‌മത്തുള്ള റഷീദാണ് ദ്രാവക രൂപത്തിലാക്കി പോളിത്തീന്‍ കവറില്‍ നിറച്ച്‌ കാല്‍മുട്ടിന്‌ താഴെ ചേര്‍ത്തുവെച്ച്‌ കടത്തിയ 55,69,490 ലക്ഷം രൂപവിലമതിക്കുന്ന സ്വർണ്ണവുമായി കസ്റ്റംസിന്റെ പിടിയിലായത്.

ഇന്നലെ വൈകുന്നേരം വിമാനത്താവളത്തിലെത്തിയ റഷീദിന്റെ നടത്തത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇരുകാല്‍ മുട്ടുകള്‍ക്ക്‌ താഴെയായി 1042 ഗ്രാം സ്വര്‍ണ്ണം ദ്രാവക രൂപത്തിലാക്കി കെട്ടിവെച്ച നിലയില്‍ കണ്ടെത്തിയത്.



No comments