JHL

JHL

പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു.

കാസര്‍കോട്(www.truenewsmalayalam.com) : പി.ഡി.പി കാസര്‍കോട് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. 

 സംസ്ഥാനതലങ്ങളില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴുവന്‍ ജില്ലകളിലും സ്പെഷ്യല്‍ ജനറല്‍ കണ്‍വെന്‍ഷനുകള്‍ ചേരുന്നതിന്‍റെ ഭാഗമായി ചേര്‍ന്ന പാര്‍ട്ടി ജില്ലാ സ്പെഷ്യല്‍ കണ്‍വെന്‍ഷനില്‍വെച്ച്  പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

  ബഷീര്‍ കുഞ്ചത്തൂര്‍ (പ്രസിഡന്‍റ്), യൂനുസ് തളങ്കര (ജില്ലാ സെക്രട്ടറി), ഷാഫി ഹാജി അഡൂര്‍ (ട്രഷറര്‍), കെ.പി. മുഹമ്മദ് ഉപ്പള, അബ്ദുറഹ്മാന്‍ പുത്തിഗെ, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ (വൈസ് പ്രസിഡന്‍റുമാര്‍) ഷാഫി കളനാട്, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, ജാസി പൊസോട്ട് (ജോ.സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തതായി പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി അറിയിച്ചു. 

മാര്‍ച്ച് 25ന് കാസര്‍കോട് സിറ്റി ടവറില്‍ ചേര്‍ന്ന ജില്ലാ സ്പെഷ്യല്‍ കണ്‍വെന്‍ഷനിലൂടെയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.  ജില്ലയുടെ പാര്‍ട്ടി ചുമതലയുള്ള പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

  അജിത്കുമാര്‍ ആസാദ് മുഖ്യ പ്രഭാഷണം നടത്തി.  സുബൈര്‍ പടുപ്പ്, ബഷീര്‍ കുഞ്ചത്തൂര്‍ എന്നിവര്‍ സംസാരിച്ചു.  ഷാഫി ഹാജി അഡൂര്‍ സ്വാഗതവും ഷാഫി കളനാട് നന്ദിയും പറഞ്ഞു.




No comments