JHL

JHL

ബായാറില്‍ പട്ടാപകൽ വീട് കുത്തിത്തുറന്ന് കവർച്ച; 60,000 രൂപ കവര്‍ന്നു.

ബായാര്‍(www.truenewsmalayalam.com) : ബായാറില്‍ പട്ടാപകൽ വീട് കുത്തിത്തുറന്ന് കവർച്ച, 60,000 രൂപ കവര്‍ന്നു.

ബായാര്‍ ആയുര്‍വേദിക് ക്ലിനിക്കിലെ ഡോ. വെങ്കിട്ടരാമഭട്ടിന്റെ മുളിഗദ്ദയിലുള്ള വീട്ടിൽ ഇന്നലെ രാവിലെയാണ് കവർച്ച നടന്നത്.

ഇന്നലെ രാവിലെ വീട് പൂട്ടി ഡോക്ടര്‍ ക്ലിനിക്കിലേക്ക് പോയതായിരുന്നു, ഉച്ചയ്ക്ക് 2 മണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട്ടിന്റെ പിറകെ വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. മേശവലിപ്പില്‍ സൂക്ഷിച്ച 60,000 രൂപയാണ് കവര്‍ന്നത്.

മഞ്ചേശ്വരം പൊലീസ് സമീപത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് കവര്‍ച്ചയെക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്.


No comments