JHL

JHL

ഭാസ്കര കുമ്പള രക്തസാക്ഷി ദിനം ആചരിച്ചു


കുമ്പള(www.ttuenewsmlayalam.com) : ഡി വൈ എഫ് ഐ നേതാവും  തുളുനാടിന്റെ വിപ്ലവ പോരാളിയുമായിരുന്ന ഭാസ്‌കര കുമ്പളയുടെ  ഇരുപത്തിയഞ്ചാമത് രക്തസാക്ഷി ദിനം കുമ്പളയിൽ ആചരിച്ചു.     

 രാവിലെ സ്മൃതി മണ്ഡപത്തില്‍  സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഉദ്ഘാടന സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷാലു മാത്യു പതാക ഉയര്‍ത്തി.


ഡിവൈഎഫ്‌ഐ  സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി ജെ സജിത്ത്, ജില്ലാ സെക്രട്ടറി  രജീഷ്  വെള്ളാട്ട്,സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്,പി കെ നിഷാന്ത്, രേവതി കുമ്പള, കെ ആര്‍ ജയനന്ത,പി രഘുദേവന്‍ മാസ്റ്റര്‍, ഏരിയാ സെക്രട്ടറി സി എ സുബൈര്‍, ഡി സുബ്ബണ്ണ ആള്‍വ്വ,സാദിഖ് ചെറുഗോളി, സുബാഷ് പാടി, സുനില്‍ കുമാര്‍, എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി   നാസറുദ്ദീന്‍ മലങ്കരെ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പ്രിത്വിരാജ് എം എ അധ്യക്ഷത വഹിച്ചു. വൈകുന്നേരം കുമ്പള ദേവിനഗറില്‍ നിന്നും ആരംഭിച്ച  യുവജന റാലി പൊതു സമ്മേളന വേദിക്കരികിൽ സമാപിച്ചു.

    തുടര്‍ന്ന് കുമ്പള ടൗണില്‍ അനുസ്മരണ പൊതുയോഗം ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് എ. എ.  റഹീം എം പി ഉദ്ഘാടനം ചെയ്തു.


No comments