JHL

JHL

ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടി ശാക്തികരണത്തിന് ആരോഗ്യപ്രവർത്തകർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.

കുമ്പള(www.truenewsmalayalam.com) : ജീവിതശൈലി രോഗങ്ങളായ ഹൈപ്പർടെൻഷൻ,പ്രമേഹം എന്നിവയുടെ ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പ്രകാരമുള്ള ചികിത്സ രീതി,രോഗനിയന്ത്രണം എന്നിവയെ കുറിച്ച് ആരോഗ്യ പ്രവർത്തകർക്ക്  സി.എച്ച് സിയിൽ വെച്ച് ഏകദിന പരിശീലനം സംഘടിപ്പിച്ചു

കുമ്പള,ബദിയഡുക്ക,ആരിക്കാടി,മധൂർ,പുത്തിഗെ,അംഗടിമുഗർ,പെർള,കുമ്പഡാജെ,ബെള്ളൂർ,വാണിനഗർ എന്നി ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർ,ഹെൽത്ത് ഇൻസ്പെക്ടർ,പി.എച്ച്എൻ,ഫാർമസിസ്റ്റ്,സ്റ്റാഫ് നഴ്സ് എന്നിവർക്കാണ് പരിശീലനം.ലോകാരോഗ്യ സംഘടനയുടെ

ഇന്ത്യാ ഹൈപ്പർടെൻഷൻ കട്രോൾ ഇനിസിയേറ്റിവിന്റെ സഹകരണത്തോടെയാണ് പരിശീലനം.

പരിപാടി മെഡിക്കൽ ഓഫീസർ ഡോ:കെ.ദിവാകരറൈ ഉദ്ഘാടനം ചെയ്തു.

ഡോ:സത്യശങ്കരഭട്ട് അദ്ധ്യക്ഷം വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് സ്വാഗതം പറഞ്ഞു.

ഡബ്ല്യൂ എച്ച് ഒ കൺസൾട്ടൻ്റുമാരായ ഡോ:ദിനാദയാൽ,അനൂപ് ജേക്കബ് എന്നിവർ ക്ലാസ്സെടുത്തു.

ഡോ:സയ്യദ് സുഹൈബ് തങ്ങൾ,ഡോ:അഖിൽ,ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗിരിഷ്,ഗന്നിമോൾ,ഫാർമസിസ്റ്റ് ഷാജി എന്നിവർ പ്രസംഗിച്ചു.



No comments