JHL

JHL

ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് ഭാര്യ ആറു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.

മംഗളൂരു(www.truenewsmalayalam.com) : ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് ഭാര്യ ആറു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.

മംഗളൂരു നഗരത്തിലെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ഗംഗാധര ബി. കമ്മാര(36)യാണ് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അപകടത്തില്‍ മരിച്ചത്. രാത്രി 8.50ന് കുണ്ടികാനയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഗംഗാധരയെ വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റ ഗംഗാധര സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.

റായ്ച്ചൂര്‍ ലിംഗസാഗൂരിലെ സഹോദരന്റെ വീട്ടിലുണ്ടായിരുന്ന ഗംഗാധരയുടെ ഭാര്യ ശ്രുതി (30) വിവരമറിഞ്ഞതോടെ ആറുമാസം പ്രായമുള്ള മകന്‍ അഭിറാമിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.





No comments