മാലിന്യ സംസ്കരണം, വ്യാപാരികളുടെ സഹകരണം അനിവാര്യം; യു പി താഹിറാ യുസുഫ്
കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്ത് സമീപഭാവിയിൽ നടപ്പിലാക്കുന്ന മാലിന്യസംസ്കരണത്തിന് വ്യാപാരികകളുടെ സഹകരണം അനിവാര്യമെന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ- യൂസഫ് പറഞ്ഞു.
കുമ്പള മീപ്പിരി സെന്ററിലേ യും, പരേരി കോംപ്ലക്‌സിലേയും ഇടയിൽ വ്യാപാരികൾ ചേർന്ന് നവീകരിച്ച "ഹൈടെക് ''റോഡിൽ മാലിന്യ നിക്ഷേപത്തിന് പഞ്ചായത്ത് നൽകിയ വേസ്റ്റ് ബോക്സ് വ്യാപാരികൾക്ക് കൈമാറി കൊണ്ട് സംസാരിക്കുകയായിരുന്നു യുപി താഹിറാ-യുസുഫ്.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസിർ മൊഗ്രാൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബൂറ,പഞ്ചായത്ത് അംഗം യുസുഫ് ഉളുവാർ,റിയാസ് കരീം, വ്യാപാരികളായ ഇർഷാദ് ഇച്ചു ഫോൺഫിക്സ് , റഫീഖ് ഫിദ, എം എ മൂസ മഹർ,കബീർ ഡീകോർ, സുഹൈൽ ഡീകോർ എന്നിവർ സംബന്ധിച്ചു.
Post a Comment