JHL

JHL

വന്യമൃഗശല്യം; കര്‍ഷകര്‍ ഫോറസ്റ്റ്‌ ഡിവിഷന്‍ ഓഫീസ്‌ മാര്‍ച്ച് നടത്തി.

കാസര്‍കോട്‌(www.truenewsmalayalam.com) : വന്യമൃഗശല്യം തടയുന്നതില്‍ അധികൃതര്‍ തുടരുന്ന അനാസ്ഥയ്‌ക്കെതിരെ കര്‍ഷകര്‍ ഫോറസ്റ്റ്‌ ഡിവിഷന്‍ ഓഫീസ്‌ മാര്‍ച്ച് നടത്തി.

 `ആനക്കാര്യം’ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ബി സി റോഡില്‍ നിന്നു ആരംഭിച്ച മാര്‍ച്ചില്‍ മലയോര മേഖലയിലെ അഞ്ചു പഞ്ചായത്തുകളില്‍ നിന്നുള്ള കര്‍ഷകരടക്കം നിരവധി പേര്‍ പങ്കെടുത്തു.

 സി.രാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. സി.ഗോപിനാഥന്‍ നായര്‍ സ്വാഗതം പറഞ്ഞു.

 നാട്ടില്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്ന ആനക്കൂട്ടത്തെ തുരത്തുക, ആത്മഹത്യാ വക്കില്‍ നില്‍ക്കുന്ന കര്‍ഷകരെ രക്ഷിക്കുക, കൃഷി നശിച്ച കര്‍ഷകര്‍ക്ക്‌ അടിയന്തിരമായി സാമ്പത്തിക സഹായം നല്‍കുക, കൃഷി ഭൂമിയിലിറങ്ങുന്ന കാട്ടാനകളെ തടയാന്‍ ശാശ്വത പരിഹാരം കാണുക, തൂക്കു വേലിയുടെ പണി എത്രയും വേഗം പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തിയത്.


No comments