JHL

JHL

മാവിനക്കട്ടയുടെ വിവിധ ഭാഗങ്ങളിലെ വോൾടേജ് ക്ഷാമം പരിഹരിക്കണം; എസ്‌ഡിപിഐ കുമ്പള ബ്രാഞ്ച് കമ്മിറ്റി കെഎസ്ഇബിക്ക് പരാതി നൽകി

കുമ്പള(www.truenewsmalayalam.com) : റെയിൽവേ ട്രാൻസ്‌ഫോർമർ കീഴിൽ വരുന്ന മാവിനക്കട്ടയിലെ വിവിധ ഭാഗങ്ങളിൽ ആഴ്ചകളായുള്ള വോൾടേജ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എസ്‌ഡിപിഐ കുമ്പള കെഎസ്ഇബിക്ക് നിവേദനം നൽകി.

പരാതിയുമായി നാട്ടുകാർ നിരന്തരം കെഎസ്ഇബിയെ ബന്ധപെട്ടിരുന്നെങ്കിലും കൃത്യമായ മറുപടി നൽകാൻ കെഎസ്ഇബി തയ്യാറാവാത്ത സാഹചര്യത്തിലാണ് എസ്‌ഡിപിഐ ജനകീയ ഒപ്പ് ശേഖരണം നടത്തി കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർക്കു നിവേദനം നൽകിയത്.

 പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കാനുള്ള  അപേക്ഷ മേലധികാരികൾക് സമർപ്പിച്ചിട്ടുണ്ടെന്നും ഇതിന്റെ ജോലികൾ മൂന്നുമാസത്തിനകം പൂർത്തിയാകുമെന്നും നിലവിൽ വോൾടേജ് ക്ഷാമത്തിനുള്ള താത്കാലിക നടപടി സ്വീകരിക്കുമെന്നും നിവേദനം സ്വീകരിച്ച അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.എസ്‌ഡിപിഐ കുമ്പള ബ്രാഞ്ച് സെക്രട്ടറി ഇംതിയാസ മാവിനക്കട്ടയുടെ സാനിധ്യത്തിൽ പഞ്ചായത്ത് ജോയിൻ സെക്രട്ടറി ഹകീം കുമ്പള നിവേദനം കൈമാറി.


No comments