JHL

JHL

ബദിയടുക്ക പൊലീസിൽ പരാതി നൽകാൻ ഇനി സ്റ്റേഷനിൽ കയറേണ്ട.

ബദിയടുക്ക(www.truenewsmalayalam.com) : പൊതുജനങ്ങൾ പരാതിപ്പെടാൻ ബദിയടുക്ക സ്റ്റേഷനിൽ പോകേണ്ട. ബദിയടുക്ക ടൗണിലെ പരാതിപ്പെട്ടിയിൽ ഇട്ടാൽമതി.

 ബദിയടുക്ക പൊലീസ് സ്റ്റേഷനിലെ ജനമൈത്രി പൊലീസാണ് ബസ് സ്റ്റാൻഡിൽ പരാതിപ്പെട്ടി സ്ഥാപിച്ചത്.

 മദ്യവും കഞ്ചാവും വ്യാപകമായ സാഹചര്യത്തിലാണ്​ നടപടി. ഇത്തരത്തിലുള്ള സംഭവങ്ങൾക്കും പരാതിക്കാരന്‍റെ പേര് വ്യക്തമാക്കാതെ കടലാസിൽ എഴുതിയിട്ടാൽ മതി. പൊലീസ് അന്വേഷണം നടക്കുകയും ചെയ്യും.

 ചൊവ്വാഴ്ചയാണ്​ പരാതിപ്പെട്ടി സ്ഥാപിച്ചത്​. പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത ഉദ്ഘാടനം ചെയ്തു. എസ്.ഐ കെ.പി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അബ്ബാസ്, വാർഡ് ജനപ്രതിനിധി റഷീദ ഹമീദ്, പൊതുപ്രവർത്തകൻ ഹമീദ് കെടിഞ്ച്, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.




No comments