JHL

JHL

കനത്ത മഴ; മൊഗ്രാലിൽ ദേശിയ പാതയിൽ ഓട്ടോ റിക്ഷയിൽ മരം മറിഞ്ഞ് വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു


 മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ കൊപ്ര ബസാർ ദേശീയപാതയിൽ മരം റോഡിന് കുറുകെ ഓട്ടോറിക്ഷക്ക് മേലെ മറിഞ്ഞ് വീണ് ഓട്ടോ റിക്ഷ തകർന്നു. ഡ്രൈവറും യാത്രക്കാരും അദ്ഭുതകരമായി രക്ഷപെട്ടു. 

ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. സന്ധ്യയോടെ ആരംഭിച്ച കനത്ത മഴയെ തുടർന്നാണ് അപകടം ഉണ്ടായത്.

ദേശീയപാത നിർമ്മാണ ത്തോടനുബന്ധിച്ച് നിരപ്പാക്കാൻ കുഴിയെടുത്ത ഭാഗത്തുള്ള മരമാണ് മറിഞ്ഞ് വീണത്. അശാസ്ത്രീയമായ നിർമ്മാണ രീതിയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. ഫയർ ഫോഴ്സ് എത്തി മരം മുറിച്ച്  രാത്രി പത്ത് മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.


No comments