JHL

JHL

വോട്ടർ പട്ടികയിലെ അപാകതകൾ പരിഹരിക്കുക; ബൂത്ത് ലെവൽ ഓഫീസേഴ്സ് അസോസിയേഷൻ

കുമ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം നിയോജക മണ്ഡലം ബൂത്ത് ലെവൽ ഓഫീസേഴ്സ് അസോസിയേഷൻ സമ്മേളനം കുമ്പള വ്യാപാരഭവൻ ഹാളിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷറഫ് ഉൽഘാടനം ചെയ്തു.

 അമീർ കൊടിബയൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഭിലാഷ് സംഘടനാ റിപ്പോർട്ടും ജില്ലാ വൈസ് പ്രസിഡണ്ട് ബിജി ടീച്ചർ നിയോജക മണ്ഡലം റിപ്പോർട്ടും അവതരിപ്പിച്ചു.

 നാരായണ പൂജാരി പെർല, കിഷോർ കുമാർ എന്നിവർ ആശംസ അർപ്പിച്ചു.രാജു ക്രാസ് ത പ്രമേയാവതരണം നടത്തി പുതിയ ഭാരവാഹികളായി അമീർ കൊടിബയൽ പ്രസിഡണ്ട്, ഇസ്മയിൽ കെ.കെ. സെക്രട്ടറി ബാലകൃഷ്ണ കെ. പെർല ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. ഹസീന ടീച്ചർ പ്രാർത്ഥനയും ഇസ്മയിൽ മാസ്റ്റർ സ്വാഗതവും ബാലക്ഷ്ണൻ പെർല നന്ദിയും പറഞ്ഞു.


No comments