JHL

JHL

വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.


മഞ്ചേശ്വരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

ഏപ്രിൽ 6 ന് മഞ്ചേശ്വരത്ത് വച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേശ്വരം മൊറത്തണ സ്വദേശി ആഷർ അൻസാറാ(22)ണ് മരിച്ചത്.

മാതാവ് സുഹറ, പിതാവ്-സുലൈമാൻ.

സഹോദരങ്ങൾ- ഹൈദർ, അസ്‌കർ, അൻശീറ.


No comments