JHL

JHL

മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ; കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നു.


തിരുവനന്തപുരം(www.truenewsmalayalam.com) : സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴയുണ്ടാകുമെന്നാണ് പുതിയ തീരുമാനം.

 തൊഴിലിടത്തിലും പൊതുസ്ഥലങ്ങളിലുമാണ് മാസ്ക് നിർബന്ധമാക്കിയത്. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി.

കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നുവെന്ന കണക്കുകൾക്കിടെ ദുരന്ത് നിവാരണ നിയമ പ്രകാരമാണ് പുതിയ തീരുമാനം.

പിഴത്തുക എത്രയാണെന്ന് ഉത്തരവിൽ പറയുന്നില്ല.

കോവിഡ് വ്യാപന തീവ്രത കുറഞ്ഞ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾക്ക് മാർച്ച് മുതൽ കേന്ദ്രം അയവു വരുത്തിയിരുന്നു.

 ഇതിനെത്തുടർന്ന് മാസ്ക് ധരിക്കാത്തതിന് പിഴയീടാക്കിയിരുന്നില്ല. എന്നാൽ പല സംസ്ഥാനങ്ങളിലും കോവിഡ് വീണ്ടും വ്യാപിക്കുകയാണ്. സംസ്ഥാനത്ത് നിലവിൽ കോവിഡ് തീവ്രവ്യാപനമില്ലെങ്കിലും മുൻകരുതലിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. 

No comments