JHL

JHL

ലോക മലമ്പനിദിനം ജില്ലാ തല ഉദ്ഘാടനവും സെമിനാറും സംഘടിപ്പിച്ചു.

കാസറഗോഡ്(www.truenewsmalayalam.com) : ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസും (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യവും ഡി.വി.സി. യൂണിറ്റും സംയുക്തമായി ജില്ലാതല ഉദ്ഘാടനവും സെമിനാറും , ആരോഗ്യ ബോധവത്ക്കരണ പ്രദർശനവും സംഘടിപ്പിച്ചു. മംഗൽപാടി താലൂക്കാശുപത്രിയിൽ വച്ച് ബഹു. മഞ്ചേശ്വരം നിയോജക മണ്ഡലം എം.എൽ.എ  അഷറഫ്   എ . കെ. എം. ഉദ്ഘാടനം ചെയ്തു.  ചടങ്ങിന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ സർവയലൻസ് ഓഫീസർ ഡോ. മനോജ് എ.ടി. ദിനാചരണ സന്ദേശം നൽകി. മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ഖദീജത് റിസാന,   , മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ ,മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ ഷംസീന എ,  മംഗൽപാടി ഗ്രാമ പഞ്ചായത്ത് മെമ്പർ ബാബു, ജില്ലാ വെക്ടർ ബോൺ ഡീസീസ് കൺട്രോൾ ഓഫീസർ വി.സുരേശൻ , ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ , ബായ്യാർ മെഡിക്കൽ ഓഫീസർ ഡോ മുരളിധരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മംഗൽപാടി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ഷാന്റി, കെ.കെ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് .ആർ നന്ദിയും പറഞ്ഞു. തുടർന്ന് ആരോഗ്യ പ്രവർത്തകർക്കായി നടത്തിയ ബോധവത്ക്കരണ വെബ്ബിനാറിൽ കോവിഡ് 19 കൺട്രോൾ സെൽ നോഡൽ ഓഫീസർ ഡോ. ഡാൽമിറ്റ നിയ ജെയിംസ്  ക്ലാസ്സ് കൈകാര്യം ചെയ്തു. ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ  ആരോഗ്യ ബോധവത്ക്കരണ പ്രദർശനവും പ്രശ്നോത്തരിയും  സംഘടിപ്പിച്ചു.

2007 മുതല് ലോകാരോഗ്യ സംഘടന ഏപ്രില് 25ന് ലോക മലമ്പനി ദിനമായി ആചരിക്കുന്നു. 'മലമ്പനി മൂലമുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി നൂതന സാങ്കേതിക മാര്ഗങ്ങള് പ്രയോജനപ്പെടുത്താം' എന്നതാണ് ഈ വര്ഷത്തെ ദിനാചരണ സന്ദേശം. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2025ഓടെ കേരളത്തില് നിന്ന് തദ്ദേശീയ മലമ്പനി ഇല്ലാതെയാക്കുവാനും, മലമ്പനി മൂലമുള്ള മരണം ഇല്ലാതാക്കുന്നതിനുമാണ്  ലക്ഷ്യമിടുന്നത്. .

മലമ്പനി ഏറെ ശ്രദ്ധിക്കണം

പ്ലാസ്മോഡിയം വിഭാഗത്തില്പ്പെട്ട ഒരു ഏകകോശ പരാദമാണ് മലമ്പനിക്ക് കാരണം. ഫാല്സിപാറം മൂലമുള്ള രോഗബാധ തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല് മലേറിയ പോലെയുള്ള ഗുരുതര മലമ്പനിക്കും അതുമൂലമുള്ള മരണത്തിനും കാരണമാകാന് സാധ്യതയുള്ളതാണ്. മലമ്പനി പ്രധാനമായും പെണ് വിഭാഗത്തില്പ്പെട്ട അനോഫിലിസ് കൊതുകുകളാണ് പകര്ത്തുന്നത്.

രോഗലക്ഷണങ്ങൾ

പനിയോടൊപ്പം ശക്തമായ കുളിരും, തലവേദനയും പേശി വേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവര്ത്തിക്കുന്നത് മലമ്പനിയുടെ മാത്രം പ്രത്യേക ലക്ഷണമായി കരുതാം. ഇതോടൊപ്പം മനംപുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നി വയും ഉണ്ടാകാം. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങള് മാത്രമായും മലമ്പനി കാണാറുണ്ട്.


രോഗ പ്രതിരോധ മാർഗങ്ങൾ

കൊതുകുകടി ഏല്ക്കാതിരിക്കുവാനായി വ്യക്തിഗത സുരക്ഷാമാര്ഗങ്ങള് സ്വീകരിക്കുകയാണ് പ്രധാനം. മലമ്പനിയ്ക്ക് കാരണമാകുന്ന കൊതുകുകള് ശുദ്ധ ജലത്തില് മുട്ടയിട്ട് വളരുന്നതിനാല് വീടിനുള്ളിലും പരസരങ്ങളിലും വെള്ളം കെട്ടി നില്ക്കുന്ന സാഹചര്യം ഒഴിവാക്കുക.                     ജില്ലയിൽ കൊതുകുജന്യ രോഗങ്ങൾ റിപ്പോർട്ടു ചെയ്തു വരുന്നതിനാൽ വരും ദിവസങ്ങളിൽ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതാണെന്നും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുവൻ പൊതുജനങ്ങളും സഹകരിക്കണമെന്നുംജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ.എ.വി.രാമദാസ് അറിയിച്ചു.


No comments