JHL

JHL

സ്കൂട്ടറപകടം, കുമ്പള കോയിപ്പാടി സ്വദേശി മരിച്ചു.

കുമ്പള(www.truenewsmalayalam.com) : സ്കൂട്ടറപകടം, കുമ്പള കോയിപ്പാടി സ്വദേശി മരിച്ചു.

കൊയ്‌പാടി കടപ്പുറം കോട്ടിക്ക് സമീപം താമസിക്കുന്ന ഹനീഫ(45)യാണ് ആരിക്കാടി തങ്ങൾ വീടിന് സമീപം ദേശീയ പാതയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

 ഹനീഫയുടെ ഉമ്മുമ്മ മംഗളൂരുവില്‍ മരണപ്പെട്ടിരുന്നു, മയ്യത്ത് ഖബറടക്കിയത്തിന് ശേഷം സുഹൃത്ത് സിറാജിന്റെ കൂടെ ബൈക്കില്‍ മടങ്ങുന്നതിനിടെ പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം.

അപകടത്തിൽ ഹനീഫയുടെ തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടൻ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അബ്ദുല്‍ ഖാദര്‍-മൈമൂന ദമ്പതികളുടെ മകനാണ്. ഭാര്യ: സൗദ. മക്കള്‍: ജാവീര്‍, ജാവീദ്.


No comments