JHL

JHL

സർക്കാറിന്റെ മദ്യനയം യുവതലമുറയെ ലഹരിയിലേക്ക് തള്ളിവിടുന്ന സാഹചര്യം സൃഷ്ടിക്കും; മൊഗ്രാൽ ദേശീയവേദി.

മൊഗ്രാൽ(www.truenewsmalayalam.com) : ഒരുഭാഗത്ത് മദ്യവർജനമാണ് സർക്കാർ ലക്ഷ്യം എന്ന് പ്രഖ്യാപിക്കുകയും, മറുഭാഗത്ത് മദ്യം പരമാവധി ലഭ്യമാക്കി സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സർക്കാരിന്റെ പുതിയ മദ്യ നയം യുവതലമുറയെ ലഹരിയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് സൃഷ്ടിക്കുകയെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.

 സർക്കാർ പ്രഖ്യാപിച്ച പുതിയ മദ്യനയംത്തോടെ  മദ്യത്തിന്റെ വിൽപനക്കാർ മാത്രമല്ല, പ്രധാന ഉൽപാദകരും സർക്കാരാണെന്ന് വ്യക്തമാക്കുന്നതാണ്. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കാൻ ഇടവരുത്തും.സംസ്ഥാനത്തെ സാമൂഹികാവസ്ഥയെ ബാധിക്കും. അത് കൊണ്ട് തന്നെ സർക്കാർ പ്രഖ്യാപിച്ച പുതിയ മദ്യനയം പുന:പരിശോധിക്കണമെന്ന് ദേശീയവേദി യോഗം ആവശ്യപ്പെട്ടു.

 ഈ വർഷത്തെ റംസാൻ റിലീഫ് പ്രവർത്തനം നിർധന രോഗികൾക്ക് ആശ്വാസമേകി നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി കെ ജാഫർ സ്വാഗതം പറഞ്ഞു.

എം എം റഹ്മാൻ, റിയാസ് കരീം, എം എ മൂസ, വിജയകുമാർ, ടി കെ അൻവർ, മുഹമ്മദ് അബ്‌കോ,കെ മുഹമ്മദ് കുഞ്ഞി നാങ്കി, മുഹമ്മദ് മൊഗ്രാൽ, മുഹമ്മദ് അഷ്‌റഫ്‌ സാഹിബ്‌, അഷ്‌റഫ്‌ പെർവാഡ്, അബ്ദുല്ലകുഞ്ഞി നട്പ്പളം, ടി എ ജലാൽ, എം എസ് മുഹമ്മദ്കുഞ്ഞി, ഖാദർ മൊഗ്രാൽ,റസാഖ് കൊ പ്പളം, എം എ ഇക്ബാൽ,ഇബ്രാഹിം ഖലീൽ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ട്രഷറർ കെ പി മുഹമ്മദ് സ്മാർട്ട് നന്ദി പറഞ്ഞു.


No comments