JHL

JHL

സീതാംഗോളിയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് പിടിയിൽ.

കുമ്പള(www.truenewsmalayalam.com) : സീതാംഗോളിയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് പിടിയിൽ.

കുമ്പള മാവിനകട്ട സ്വദേശി ബി.ഭരത്(28) എന്നയാളെയാണ് കുമ്പള എക്സൈസ് റെയ്ഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇയാളിൽ നിന്നും kL 14 z 6687 Tvട സ്കൂട്ടറിൽ വിൽപനക്കായി കടത്തികൊണ്ട് വന്ന 13 ലിറ്റർ ബിയറാണ് പിടികൂടിയത്.

പ്രിവൻ്റീവ് ഓഫീസർ ഷെയ്ക്ക് അബ്ദുൾ ബഷീർ ,സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ജിജിത്ത്കുമാർ, എ.കെ നസ്റുദ്ദീൻ, കെ സിജു, പി.സുധീഷ്  എന്നിവർ സംഘത്തിലുണ്ടായിരുന്നു.


No comments