JHL

JHL

എം എം ഇബ്രാഹിം പെർവാഡ് എംഎസ്എഫ് കാലഘട്ടത്തിൽ ഊർജ്ജം നൽകിയ നേതാവ് എകെഎം അഷ്റഫ് എംഎൽഎ.

കുമ്പള(www.truenewsmalayalam.com) : പാർട്ടിയുടെ പ്രതിസന്ധി കാലഘട്ടത്തിൽ മുസ്ലിം ലീഗ് സ്ഥാന മോഹം ഇല്ലാതെ  സേവനം നടത്തിയ കുമ്പള പഞ്ചായത്തിൽ  ചുരുക്കം ചില നേതാക്കളിൽ ഒരാളായിരുന്നു എം എം  ഇബ്രാഹിം പെർവാഡ് എന്ന് എ കെ എം അഷ്റഫ് എം എൽ എ.

 മുസ്ലിം ലീഗ് കുമ്പള കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണത്തിൽ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹാദി തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തി.മുസ്ലീം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ വി യൂസുഫ് സ്വാഗതം പറഞ്ഞു.പ്രസിഡൻ്റ് അഡ്വ: സെക്കീർ അഹ്മദ് അദ്ധ്യക്ഷൻ വഹിച്ചു.മുസ്ലീം ലീഗ് മണ്ഡലം ട്രഷറർ അഷ്റഫ് കർളെ.,എ കെ ആരിഫ്  അനുസ്മരണ പ്രഭാഷണം പറഞ്ഞു.ടി എം ഷുഹൈബ്,യൂസുഫ് ഉളുവാർ, റഹ്മാൻ ആരിക്കാടി, എം പി കാലിദ്, സത്താർ ആരിക്കാടി, അഷ്റഫ് പെർവാഡ്, അബ്ദുൽ റഹ്മാൻ ഉദയ, എന്നിവർ പ്രസംഗിച്ചു.




No comments