JHL

JHL

കുമ്പളയിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു.

ബന്തിയോട്(www.truenewsmalayalam.com) : കുമ്പളയിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു.

കുമ്പള പൊലീസ് സ്റ്റേഷനില്‍ വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, കഞ്ചാവ് കടത്ത്, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ആറു കേസുകളില്‍ പ്രതിയായ പച്ചമ്പള സ്വദേശി മുസാഹിദ് ഹുസൈനെ(25)യാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.

ജില്ലാ കലക്ടര്‍ക്ക് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി പ്രമോദ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നില്‍ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കാപ്പ ചുമത്താന്‍ നടപടി ആരംഭിച്ചതായി പൊലീസ് പറഞ്ഞു.


No comments