JHL

JHL

ഖുർആൻ പാരായണ മത്സരം; സനോഫർ അലീമയും, ഇൻഷാഫാത്തിമയും സംസ്ഥാന തല മത്സരത്തിലേക്ക്.

മൊഗ്രാൽ(www.truenewsmalayalam.com) : അൽ ബിർ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന "ഇസ്തിഖാമ 2022 " സംസ്ഥാന തല ഖുർആൻ പാരായണ മത്സരത്തിൽ മൊഗ്രാൽ അൽബീറിൽ പഠിക്കുന്ന സനോഫർ അലീമയും , ഇൻഷാഫാത്തിമയും പങ്കെടുക്കും. സോൺ തല മത്സരത്തിൽ സോൺ എ യിലാണ് ഇരുവരും സംസ്ഥാന തല മത്സരത്തിലേക്ക് അർഹത നേടിയത്. തുടർച്ചയായ് മൂന്നാം തവണയാണ് സോൺ തല മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ IPS 1&2  വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി മൊഗ്രാൽ അൽ ബിർ  മികവ് തെളിയിച്ചു.

 മെയ് 12 ന് കോഴിക്കോട് വെച്ച് നടക്കുന്ന ഗ്രാന്റ് ഫിനാലെ മത്സരത്തിൽ പങ്കെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ

സബീറലി- റസീന ദമ്പതികളുടെ പുത്രിയാണ് IPS 1 ലെ സനോഫർ അലീമ , അബ്ദുൽ ഖാദർ ഇർഷാദ്- ആയിഷത്ത് നിസാന ദമ്പതികളുടെ പുത്രിയാണ് APS 2 ലെ ഇൻഷാഫാത്തിമ. വിജയിച്ച കുട്ടികളെ വീട്ടിലെത്തി ചെയർമാർ ഹാദി തങ്ങൾ ഉപഹാരം നൽകി അനുമോദിച്ചു. കോർഡിനേറ്റർ റിയാസ് എ.കരീം, സലാം ഫൈസി പേരാൽ, അബ്ദുൽ ഖാദർ എൻ.പി. സലാം ഫൈസി പേരാൽ മുഹമ്മദ് മൈമൂൺ നഗർ എന്നിവർ സംബന്ധിച്ചു.

No comments