JHL

JHL

ബാലസംഘം പുത്തിഗെ മേഖല സമ്മേളനത്തിന് തുടക്കം.

കുമ്പള(www.truenewsmalayalam.com) : ബാലസംഘം പുത്തിഗെ മേഖല സമ്മേളനത്തിന് തുടക്കം. പള്ളത്തുനിന്ന് ആരംഭിച്ച ബാൻഡ് മേളങ്ങളോടെയുള്ള ബാലഘോഷയാത്രയിൽ നിരവധിയാളുകൾ സംബന്ധിച്ചു.

 വില്ലേജ് പ്രസിഡന്‍റ്​ യക്ഷിത പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ബാലസംഘം ജില്ല കമ്മിറ്റി അംഗം യതീഷ് വാരിക്കാട്ട് ഉദ്​ഘാടനം ചെയ്തു. സി.പി.എം കുമ്പള ഏരിയ സെക്രട്ടറി സി.എ. സുബൈർ, ഏരിയ കമ്മിറ്റി അംഗം പി. ഇബ്രാഹിം, ബാലു മഹേന്ദ്രൻ, സന്തോഷ്‌ കുമാർ എന്നിവർ സംസാരിച്ചു.


No comments