മീൻ വിൽപനക്കാരനായ യുവാവിനെ വടിവാളുമായി കൊലപ്പെടുത്താൻ ശ്രമം; അഞ്ചു പേരെ കോടതി റിമാൻഡ് ചെയ്തു.
ബദിയടുക്ക(www.truenewsmalayalam.com) : മീൻ വിൽപനക്കാരനായ യുവാവിനെ വടിവാളുമായെത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കർണാടക സ്വദേശികളടക്കം 5 പേരെ കോടതി റിമാൻഡ് ചെയ്തു. മീത്തൽ ബസാറിൽ തെരുവോരത്ത് മീൻവിൽപന നടത്തുന്ന ബദിയടുക്കയിലെ പുട്ടനെ (അനിൽകുമാർ–36)അക്രമിക്കുകയും വടിവാൾ വീശുകയും ചെയ്ത് പ്രകോപനമുണ്ടാക്കുകയും ചെയ്തതിനു അറസ്റ്റിലായ മായിപ്പാടിയിലെ രാഘവേന്ദ്രപ്രസാദ്(41)പുരന്തരഷെട്ടി(29)ബാലചന്ദ്രൻ(46) കർണാടക പുത്തൂർ കല്ലഗയിലെ അക്ഷയ്(24)ബണ്ട്വാൾ കോൾനാട്ടെ ഗുരുപ്രസന്ന(30)എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് ഇവിടെ ജീപ്പിലെത്തിയ ഇവർ ആക്രമിക്കുന്നത് കണ്ട സമീപവാസികൾ ബദിയടുക്ക പൊലീസിനെ അറിയിച്ചതോടെ ഇവിടെ എത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെത്തത്. തടയാൻ ചെന്ന പുട്ടന്റെ അമ്മ ബേബിക്കും മർദനമേറ്റു. കഴിഞ്ഞ ദിവസം ബദിയടുക്കയിൽ നടന്ന ബന്ധുവിന്റെ വിവാഹത്തോടനുബന്ധിച്ചുണ്ടായ വാക്ക് തർക്കമാണ് ഇവിടെയെത്തി ആക്രമിക്കാൻ കാരണം.
Post a Comment