JHL

JHL

15-ാം വാർഡ് മുസ്ലിം ലീഗിൻ്റെ റിലീഫ് വിതരണം മാതൃകയാകുന്നു; കിറ്റും പുതുവസ്ത്രങ്ങളും വീടുകളിലെത്തിച്ചു നൽകി.

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : 15-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന റിലീഫ് വിതരണം മാതൃകയാവുകയാണ്, അർഹരരെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ നൽകുകയാണ് ചെയ്യുന്നത്. റംസാൻ്റെ ആദ്യ ദിനത്തിൽ തന്നെ വിവിധ സഹായങ്ങൾ നൽകിയാണ് തുടക്കം, റംസാൻ സംഗമവും സംഘടപ്പിച്ചു.

ലീഗ് ഹൗസിൽ നടന്ന പരിപാടി പഞ്ചായത്ത് ലീഗ് സെക്രട്ടറി മുഹമ്മദ് കുന്നിൽ ഉൽഘാടനം ചെയ്തു.സി പി അബ്ദുല്ല അധ്യക്ഷത വഹിച്ചു. മാഹിൻ കുന്നിൽ പരിപാടികൾ വിഷദീകരിച്ചു. ഗ്രാമപഞ്ചായത്തംഗം നൗഫൽ പുത്തൂർ,

ഷെഫീക്ക് പി ബീ എസ്, ഇർഫാൻ കുന്നിൽ, എ ആർ ആബിദ്, പി എ അബ്ബാസ്, അബ്ദുല്ല ബഹ്റൈൻ, ഹമീദ് ആരിക്കാടി, മുഹമ്മദ് മൂല, ബി പി ഖാലിദ്, അബ്ബാസ് ആസാദ്, ഇബ്രാഹിം, ഷുഹൈദ്, ഷെരീഫ് തുടങ്ങിയവർ സംബന്ധിച്ചു, 2 രോഗികൾക്ക് ഓക്സിജൻ കോൺസൻ്റെറ്റർ, വീൽചെയർ,വാക്കർ ,എയർബെഡ് തുടങ്ങിയവയും നൽകി.

റംസാൻ - പെരുന്നാൾ കിറ്റുകൾ, പുതു വസ്ത്രങ്ങൾ, ചികിത്സാ സഹായം, പഠന സഹായം തുടങ്ങിയവ ബന്ധപ്പെട്ടവരുടെ വീടുകളിലെത്തിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.


No comments