എയിംസ് അനിശ്ചിതകാല നിരാഹാര സമരം; ഇന്ന് 101 വനിതകൾ നിരാഹാരമിരിക്കും.
കാസർകോട്(www.truenewsmalayalam.com) : എയിംസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കാസർകോട് പുതിയ ബസ്സ്റ്റാൻഡിന് സമീപം നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ 101ാം ദിനമായ ശനിയാഴ്ച 101 വനിതകൾ നിരാഹാരമിരിക്കും. രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ച് വരെയാണ് നിരാഹാരസമരം. പ്രമുഖ സാമൂഹിക പ്രവർത്തകയും കർണാടക രാജ്യറെയ്ത്ത് സംഘം പ്രസിഡന്‍റുമായ ചുക്കി നഞ്ചുണ്ട സ്വാമി ഉദ്ഘാടനം ചെയ്യും.
ഡോ. ഖാദർ മാങ്ങാട്, അബികാസുതൻ മാങ്ങാട് തുടങ്ങിയവർ പങ്കെടുക്കും. ശിഹാബ് തങ്ങൾ ചാരിറ്റി ഫണ്ട് ജില്ലതല ഉദ്ഘാടനം കാസർകോട്: 'സഹപാഠിക്കൊരു കൈത്താങ്ങ്' എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ ശിഹാബ് തങ്ങൾ ചാരിറ്റി ഫണ്ട് ജില്ലതല ഉദ്ഘാടനം എം.എം. നൗഷാദ് ചെങ്കളയിൽനിന്ന് ഫണ്ട് സ്വീകരിച്ച് മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്‍റ് ടി.ഇ. അബ്ദുല്ല നിർവഹിച്ചു. ജില്ല പ്രസിഡന്‍റ് അനസ് എതിർത്തോട്, അഷ്റഫ് ബോവിക്കാനം, ശാനിഫ് നെല്ലിക്കട്ട, ഖാലിദ് ഷാൻ, നിഹാദ് ചെങ്കള, സി.ബി. സിനാൻ, അഷ്ഫർ ചേരൂർ എന്നിവർ സംബന്ധിച്ചു.
Post a Comment