JHL

JHL

വാർഡുകൾ തോറും മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ച് കുമ്പള ഗ്രാമ പഞ്ചായത്ത്.

കുമ്പള(www.truenewsmalayalam.com) : വാർഡുകൾ തോറും മിനി മാസ്റ്റ് ലൈറ്റുകളാൽ പ്രകാശം വിതറി കുമ്പള ഗ്രാമ പഞ്ചായത്ത്. 2021 -22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.

 പത്തൊമ്പതാം വാർഡ് കൊപ്പളം പുഴക്കരയിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത് പ്രസിഡണ്ട് താഹിറാ യുസുഫ് നിർവഹിച്ചു. വാർഡ് മെമ്പർ കൗലത്ത് ബീബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം യുസുഫ് ഉളുവാർ,ശിഹാബ് മാഷ്, മുസ്തഫ മുട്ടത്തൊടി, സി എം ജലീൽ, ബി കെ മുനീർ, റാഷിദ്, മൂസ- അന്തുഞ്ഞി, ഖാലിദ് നെല്ലിക്കട്ട, ബി കെ റഈസ്, മുനാസ്സിർ,ഹസ്സൻ കൊപ്പളം, എസ് എ മുനീർ, റഷീദ്,ഷെരീഫ്,ജംഷാദ് എന്നിവർ സംബന്ധിച്ചു.


കെ കെ പുറം ഖിളർ മസ്ജിദിന് സമീപം സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറാ- യൂസഫ് നിർവഹിക്കുന്നു.

 മൊഗ്രാൽ കെകെ പുറം ഖിള്ർ മസ്ജിദിന് സമീപം സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ  സ്വിച്ച് ഓൺ കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ താഹിറാ- യുസുഫ് നിർവഹിച്ചു. വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ അധ്യക്ഷതവഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, ഖിളർ മസ്ജിദ് ഇമാം അബൂബക്കർ മൗലവി പാത്തൂർ, കെ വി യുസുഫ്,മുബാറക് അഹമ്മദ്‌,കെ കെ അഷ്റഫ്, കുഞ്ഞഹമ്മദ് കെ കെ, ബീരാൻ കുഞ്ഞി, മുസ്തഫ കെ കെ, സാദിഖ്, അബ്ദുറഹ്മാൻ കെ  കെ, അമീർ, അപ്പി, സനദ്, അബ്ദുൽ ഖാദർ, സിദ്ദിഖ് കെ കെ എന്നിവർ സംബന്ധിച്ചു. കഴിഞ്ഞദിവസങ്ങളിൽ ആരിക്കാടി, കോയിപ്പാടി വാർഡുകളിലും മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിരുന്നു.




No comments