പട്‌ള സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
കാസര്‍കോട്(www.truenewsmalayalam.com) : പട്‌ള സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
പട്‌ള ജുമാമസ്ജിദിന് സമീപം താമസിക്കുന്ന ടി.എ ഹാരിസ് (50) ആണ് ഇന്നലെ രാത്രി 12 മണിയോടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
കാസര്‍കോട്ട് നേരത്തെ സര്‍വീസ് നടത്തിയിരുന്ന സുപ്രീം ബസ് ഉടമയും കാസര്‍കോട്ടെ മിലന്‍ തിയേറ്ററിന്റെ പാര്‍ട്ണറുമായിരുന്നു. പ്രാവ് വളര്‍ത്തല്‍ രംഗത്തും ഹാരിസ് ശ്രദ്ധേയനായിരുന്നു.
പരേതരായ ടി.എ അബൂബക്കറിന്റെയും അഫ്‌സയുടേയും മകനാണ്. ഭാര്യ: നസിനി. മകള്‍: സെബ. മരുമകന്‍: അഫ്‌നാദ് കണ്ണൂര്‍. സഹോദരങ്ങള്‍: റിയാസ്, മുംതാസ്.
Post a Comment