JHL

JHL

ഒരുമയുടെ വേദിയൊരുക്കി കുമ്പളയിൽ വ്യാപാരികളുടെ ഇഫ്താർ സംഗമം

കുമ്പള (www.truenewsmalayalam.com): റമദാൻ വ്രതം  പകുതിയിലേക്ക് കടക്കുമ്പോൾ ഇഫ്താർ സംഗമങ്ങളും, ജീവകാരുണ്യ പ്രവർത്തനങ്ങളും കുമ്പളയിലെ വിവിധ ഭാഗങ്ങളിൽ സജീവമായി. പാവപ്പെട്ടവരുടെ കൈപിടിക്കാൻ വ്യത്യസ്ത പ്രവർത്തനങ്ങളുമായി നിരവധി സംഘടനകളാണ് രംഗത്തുള്ളത്. ഒപ്പം ഒരുമയുടെ ഇഫ്താർ സംഗമങ്ങളും.നിർധന പെൺകുട്ടികൾക്കുള്ള വിവാഹ ധനസഹായം, ഭവന ദാനം ചികിത്സാസഹായം, ഭക്ഷ്യ കിറ്റുകൾ എന്നിങ്ങനെ കാരുണ്യ പ്രവർത്തനത്തിൽ പ്രധാനപ്പെട്ട സംഘടനകൾ മുഴുകിയിട്ടുണ്ട്.കഷ്ടത അനുഭവിക്കുന്ന വരുടെ വേദന കണ്ടറിഞ്ഞു മറ്റുള്ളവരെ അറിയിക്കാതെ അവരവരുടെ വീടുകളിൽ ധനസഹായം എത്തിക്കുന്ന അനേകം വ്യക്തികളും മുന്നിലുണ്ട്. ഒപ്പം പുതുവസ്ത്രം വിതരണം,പെരുന്നാൾ കിറ്റ് വിതരണം തുടങ്ങിയവ നടത്തുന്നതിന് ഗ്രാമങ്ങൾതോറും നിരവധി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.മതസൗഹാർദ്ദത്തിന്റെ വിളംബരപ്പെടുത്തലുമായി ടൗണുകളിലും,ഗ്രാമങ്ങൾ കേന്ദ്രീകരിച്ചും ഇഫ്താർ സംഗമങ്ങൾ നടക്കുന്നു. ഇതിന് സാമൂഹിക -സന്നദ്ധ സംഘടനകളാണ് പ്രധാനമായും നേതൃത്വം വഹിക്കുന്നവർ.

കുമ്പളയിൽ ഐടെക് സ്ട്രീറ്റ് വ്യാപാരി കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി.നൂറ് കണക്കിനാളുകൾ സംബന്ധിച്ചു. ഇർഷാദ് ഇ ച്ചു കുമ്പള, റഫീഖ് ഫിദ, കബീർ മൊഗ്രാൽ, ഷുഹൈൽ, നിയാസ് കുമ്പള, അഷ്‌റഫ്‌ സ്കൈലർ, എം എ ഹംസ, എം പി അബ്ദുൽഖാദർ പേരാൽ, ഹമീദ് കുമ്പള, ഷിബു ആരിക്കാടി, മുസ്തഫ, നിസ്സാം ആമ്ന, മഹമൂദ്,സിറാജ്, എം എ മൂസ, സിറാജ്, റംഷാദ്, അമ്ബ്രു, അബൂബക്കർ, ഹാഷിർ, ആഷിഖ്, കെ വി അഷ്‌റഫ്‌ തുടങ്ങിയവർ നേതൃത്വം നൽകി.


No comments