JHL

JHL

അന്തർസംസ്ഥാന മയക്കു മരുന്ന് സംഘത്തിൽ പെട്ട യുവാവ് ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എയുമായി പിടിയിൽ.

കാസർഗോഡ്(www.truenewsmalayalam.com) : ഡൽഹിയിൽ നിന്നും ജില്ലയിലേക്ക് മാരക മയക്കു മരുന്നായ എം.ഡി.എം.എ എത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തിൽ പെട്ട യുവാവ് പിടിയിൽ.

കെ.പി ഫവാസ്(28) എന്നയാളെയാണ് ഇന്ന് കാസറഗോഡ് റെയിൽവേ സ്റ്റേഷന് സമീപം വെച്ചു 130 ഗ്രാം എം.ഡി.എം.എയുമായി കാസറഗോഡ് ഡി. വൈ. എസ്. പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

ഇയാളിൽ നിന്നും 10 ലക്ഷം രൂപയോളം വില വരുന്ന എം.ഡി.എം.എ മയക്കുമരുന്നാണ് പിടികൂടിയത്.

കാസറഗോഡ് ഇൻസ്‌പെക്ടർ അജിത് കുമാർ. മഞ്ചേശ്വരം എസ്.ഐ അൻസാർ, കാസറഗോഡ് എസ്.ഐ വിഷ്ണു പ്രസാദ്, രഞ്ജിത്ത് കുമാർ, ജോസഫ്, സ്‌ക്വാഡ് അംഗങ്ങൾ ആയ എസ്.സി.പി.ഒ ശിവകുമാർ. സി.പി.ഒ മാരായ രാജേഷ് മാണിയാട്ട്, ഓസ്റ്റിൻ തമ്പി,ഷജീഷ്.ജിനേഷ്, ഹരീഷ്, ഷാജു,സുരേഷ് ബാബു എന്നിവർ സംഘത്തിലുണ്ടായിരുന്നു.


No comments