JHL

JHL

കാറിൽ കടത്തുകയായിരുന്ന 1.39 കിലോ സ്വർണ്ണവുമായി രണ്ടു പേർ പിടിയിൽ.

മഞ്ചേശ്വരം(www.truenewsmalayalam.com) : കാറിന്റെ രഹസ്യ അറയിൽ കടത്തുകയായിരുന്ന 1.39 കിലോ സ്വർണ്ണവുമായി രണ്ടു പേർ പിടിയിൽ.
മഹാരാഷ്ട്ര സ്വദേശി നാഥ് പട്ടേൽ(45), രാമചന്ദ്ര(40) എന്നിവരെയാണ് മഞ്ചേശ്വരം പ്രിൻസിപ്പൽ എസ്.ഐ ടോണി ജെ.മാറ്റത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കാറിൽ സ്വർണ്ണം കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സംഘം ഉപ്പള കൈക്കമ്പ ദേശീയ പാതയിൽ നടത്തിയ വാഹനപരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്.

No comments