JHL

JHL

ദേശീയവേദിയുടെ ശ്രദ്ധ നിരാലംബരുടെ നീറ്റലകറ്റുന്നതിൽ-അബൂബക്കർ ഹാഷിമി

മൊഗ്രാൽ(www.truenewsmalayalam.com) : ജാതി-മത ചിന്തകൾക്കതീതമായി സമൂഹത്തിലെ നിരാലംബരുടെയും രോഗികളുടെയും നീറ്റലകറ്റുന്നതിൽ ദേശീയവേദി പതിപ്പിക്കുന്ന ശ്രദ്ധ ശ്ലാഘനീയമാണെന്ന് മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഇമാം അബൂബക്കർ ഹാഷിമി  പറഞ്ഞു.

മൊഗ്രാൽ ദേശീയവേദി  സംഘടിപ്പിച്ച 'റമദാൻ സാന്ത്വന സംഗമം'  ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകായായിരുന്നു അദ്ദേഹം.നാടിന്റെ ഉന്നമനത്തിനായുള്ള നന്മ നിറഞ്ഞ പരിപാടികളും നിർധനരുടെ കണ്ണീരൊപ്പുന്ന ധനസഹായങ്ങളും ഏറെ മഹത്തരവും മാതൃകാപരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് എ.എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു.പ്രാർത്ഥനയ്ക്ക് ശേഷം പ്രസിഡണ്ടിന് തുക കൈമാറിക്കൊണ്ട് ചികിത്സാ സഹായ വിതരണോദ്‌ഘാടനം അബൂബക്കർ ഹാഷിമി നിർവഹിച്ചു.സെക്രട്ടറി എം.എ മൂസ സ്വാഗതം പറഞ്ഞു.

തുടർന്നുള്ള പവിത്രമായ ദിവസങ്ങളിൽ റമളാൻ സാന്ത്വനത്തിന്റെ ഭാഗമായി മാരക രോഗങ്ങൾ മൂലം ദുരിതം പേറുന്നവർക്കും കിടപ്പ് രോഗികൾക്കുമായി ലക്ഷത്തിൽ പരം രൂപയുടെ ചികിത്സാ സഹായങ്ങൾ വീട്ടിൽ എത്തിച്ച് കൊടുക്കും.

എം. എം റഹ്‌മാൻ, റിയാസ് മൊഗ്രാൽ, ടി.കെ അൻവർ, എം.വിജയകുമാർ, മുഹമ്മദ്‌ അബ്കോ, മുഹമ്മദ്‌ കുഞ്ഞി മാഷ്, അഷ്‌റഫ്‌ പെർവാഡ്, അഷ്‌റഫ്‌ സാഹിബ്‌, അൻവർ ആരിക്കാടി പ്രസംഗിച്ചു. ട്രഷറർ മുഹമ്മദ്‌ സ്മാർട്ട്‌ നന്ദി പറഞ്ഞു.



No comments