ഷിറിയയില്‍ നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ബന്തിയോട്(www.truenewsmalayalam.com) : ഷിറിയയില്‍ നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഷിറിയ ദേശീയ പാതയുടെ വികസന പ്രവൃത്തി നടന്നുവരുന്നതിന്റെ ഭാഗമായി എടുത്ത കുഴിയിലേക്കാണ് ഇന്ന് പുലര്‍ച്ചയോടെ കാർ മറിഞ്ഞത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ കുക്കാര്‍ മുതല്‍ മൊഗ്രാല്‍ വരെ എട്ടോളം വാഹനങ്ങളാണ് ഇത്തരം അപകടങ്ങളിൽ പെട്ടത്.
ദേശീയ പാതയുടെ നവീകരണ പ്രവൃത്തി നടക്കുമ്പോള്‍ പലയിടത്തും കുഴികള്‍ക്ക് മുന്നില്‍ അപകട സൂചനാബോര്‍ഡോ മറ്റും സ്ഥാപിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നതായി യാത്രക്കാര്‍ പറഞ്ഞു.
Post a Comment